‘ത്രീ ഓഫ് അസ്’; അച്ഛനാകാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

അച്ഛനാകാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണു ആരാധകരുമായി സന്തോഷം പങ്കുവെച്ചത്. ഭാര്യ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പം ‘ത്രീ ഓഫ് അസ്’ എന്ന ക്യാപ്ഷന്‍ കുറിച്ചാണ് കുഞ്ഞതിഥി എത്തുന്ന വിവരം താരം അറിയിച്ചത്.

പ്രയാഗ മാര്‍ട്ടിന്‍, മിര്‍ണ മേനോന്‍ എന്നിവരും മറ്റ് സഹപ്രവര്‍ത്തകരും ആരാധകരും വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്. ഫെബ്രുവരി 2ന് ആയിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹം.

സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹെവന്‍ലി മൂവീസിന്റെ ഓഫിസില്‍ വെച്ച് ഈ അടുത്താണ് ചിത്രത്തിന്റെ പൂജ നടന്നത്. അന്ന രേഷ്മരാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, മാല പാര്‍വ്വതി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Exit mobile version