കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗര്‍ര്‍ര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയ് കെ. ആണ്.
മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മറ്റ് അഭിനേതാക്കള്‍ ആരെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നാലെ എത്തും. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന് അറിയുന്നു.
പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഒരുക്കിയത് ജയ് കെ ആയിരുന്നു. എസ്ര പുറത്തിറങ്ങി മൂന്നര വര്‍ഷത്തിനു ശേഷമാണ് ജയ് കെ പുതിയ ചിത്രവുമായി എത്തുന്നത്.
Discussion about this post