മിഥുന് മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈംത്രില്ലറായ ‘അഞ്ചാം പാതിര’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മിഥുന് തന്നെയാണ് ഹിന്ദി ചിത്രവും ഒരുക്കുന്നത്. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മിഥുന് തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.
തിരുവോണദിനത്തിലാണ് ഔദ്യോഗികപ്രഖ്യാപനം വന്നത്. ഹിന്ദി റീമേക്കില്‍ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം ആഷിക് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നാണ് മിഥുന് പറഞ്ഞത്.
പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന് എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് ചാക്കോച്ചന് എത്തിയത്. ശ്രീനാഥ് ഭാസി, ഉണ്ണിമായ, രമ്യ നമ്പീശന്, പ്രസാദ്, ജിനു ജോസഫ്, ജാഫര്‍ ഇടുക്കി, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post