തിരുവനന്തപുരം: മലയാള സിനിമാ മേഖലയ്ക്ക് തീയ്യേറ്റര്‍ റിലീസില്ലാത്ത ദുരിത ഓണമാണ് ഇത്തവണ. അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ റീലിസ് ഇല്ലാത്ത ഓണം എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ ഓണം റിലീസ് ആരംഭിച്ചത് 1951ലാണ്. 1957ല്‍ പുതിയ ചിത്രം ഇല്ലാത്തതിനാല്‍ ഓണം റിലീസ് മുടങ്ങിയിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഓണം റിലീസ് ഇല്ലാതിരിക്കുന്നത്.
ഇത്തവണ ഓണത്തിന് ആറ് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായതും പാതിവഴിയില്‍ നിലച്ചതുമായ അറുപതിലേറെ സിനിമകള്‍ കാത്തിരിക്കുന്നു. 500 കോടിയോളം രൂപയാണ് ഈ സിനിമകള്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് രണ്ടാം വാരം പൂട്ടിയ തീയേറ്ററുകള്‍ ഈ ഓണക്കാലത്തും അടഞ്ഞുതന്നെ കിടക്കുകയാണ്. അതേസമയം തീയ്യേറ്ററുകളില്‍ സിനിമ എത്തിയില്ലെങ്കിലും ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ പുതിയ ഓണചിത്രങ്ങള്‍ റിലീസ് ചെയ്തിട്ടുണ്ട്.
Discussion about this post