നടന്‍ പൃഥ്വിരാജിന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 130 കിലോയുടെ ഡെഡ്‌ലിഫ്റ്റുമായി എത്തിയാണ് താരം ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. താരം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
നിരവധി ആരാധകരാണ് ഈ വീഡിയോക്ക് കമന്റുമായി എത്തിയത്. മസില്‍ പെരുപ്പിച്ച് അടുത്ത സിനിമയ്ക്കായുള്ള ഒരുക്കത്തിലാകും എന്നാണ് ആരാധകരുടെ കമന്റുകള്‍. നടന്‍ ടൊവീനോ പങ്കുവെച്ച പോലെയുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം വരൂ നമുക്ക് ഒന്നിച്ച് ജിമ്മാം എന്നാണ് ടൊവീനോ തോമസ് കമന്റ് ചെയ്തിരിക്കുന്നത്. അപ്പനേയും കൂട്ടിക്കോ എന്നാണ് ടൊവിനോയുടെ കമന്റിന് പൃഥ്വിരാജ് കൊടുത്ത മറുപടി.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനായി 30 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോര്‍ദാനില്‍ നിന്നെത്തിയ ശേഷമാണ് താരം ശരീരം ഭാരം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്.
Discussion about this post