ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘സഡക്ക് 2’ അസഹനീയമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. സഡക്ക് എന്ന പേരിനോടു പോലും ചിത്രം നീതി പുലര്‍ത്തിയില്ലെന്നും മോശം കഥയും അവതരണവുമാണ് സിനിമയുടേതെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഐഎംഡിബിയില്‍ ചിത്രത്തിന്റെ റേറ്റിങ് ഒന്ന് ആണ്.
നേരത്തേ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യൂട്യൂബ് വീഡിയോ എന്ന നേട്ടം ‘സഡക്ക് 2’വിന്റെ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് 28ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.
29 വര്‍ഷം മുമ്പ് മഹേഷ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത് സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി എത്തിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘സഡകി’ന്റെ രണ്ടാം ഭാഗമാണിത്. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Discussion about this post