‘കാനനഛായയില്‍ ആടു മേയ്ക്കാന്‍’ എന്ന ഗാനം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാണ്. കാലം എത്ര മാറിയാലും ഈ ഗാനത്തിന് എന്നും ആരാധകര്‍ കൂടി വരുന്നേയുള്ളൂ. മലയാളത്തിലെ ഈ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന് കവര്‍ വിഡിയോ ഒരുക്കിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍.
ശാലു തന്നെയാണ് കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. വിഡിയോയില്‍ യുവ എന്ന നര്‍ത്തകനൊപ്പമാണ് ശാലു പ്രത്യക്ഷപ്പെടുന്നത്. തന്റെ യുട്യൂബ് പേജില്‍ ശാലു ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജീവ് നെടുങ്കണ്ടമാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വെഞ്ഞാറമ്മൂടാണ്. ശാലുവിന്റെയും യുവയുടേയും ഈ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post