ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും നായികനായകന്മാരാകുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്.ചിത്രം ഓണത്തിന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസാകും.
നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിനീത് കൃഷ്ണന്റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം. ഷിയാസ് അമ്മദ്കോയയുടേതാണ് വരികള്‍.
Discussion about this post