തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്കയും വിരാട് കോലിയും. സോഷ്യല്‍ മീഡിയയിലൂടെ അനുഷ്ക തന്നെയാണ് താന്‍ അമ്മയാകാന്‍ പോവുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കുഞ്ഞതിഥി എത്തുന്നത്.
‘അങ്ങനെ ഞങ്ങള്‍ മൂന്ന് പേരാവുന്നു. 2021-ല്‍ എത്തും’ എന്ന കുറിപ്പോടെയാണ് അനുഷ്ക അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. പ്രിയങ്ക ചോപ്ര, സാമന്ത, കാജല്‍ അഗര്‍വാള്‍, ആലിയ ഭട്ട് എന്നിങ്ങനെ നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്. 2017 ഡിസംബര്‍ 11നാണ് കോലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയില്‍വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍.
Discussion about this post