‘മണിയറയിലെ അശോകന്‍’ തിരുവോണ ദിനത്തില്‍; നെറ്റ്ഫ്‌ളിക്‌സ് റിലീസ് സ്ഥിരീകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ഓണത്തിന് റിലീസാകും. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ ആണ് ചിത്രം എത്തുന്നത്.

നേരത്തെ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട പുതിയ റിലീസിംഗ് ലിസ്റ്റില്‍ മണിയറയിലെ അശോകന്‍ എന്ന പേരും റിലീസിംഗ് തീയ്യതിയും ഉണ്ടായിരുന്നു. എന്നാല്‍ നിര്മ്മാതാവായ ദുല്‍ഖര്‍ ഇക്കാര്യത്തില് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഇപ്പോള്‍ ദുല്‍ഖറും ഒടിടി റിലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം. ഷിയാസ് അമ്മദ്‌കോയയുടേതാണ് വരികള്‍.

Exit mobile version