അനൂപ് മേനോന് നായകനായി എത്തിയ ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന് ജീത്തു ജോസഫ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു മനോഹരമായ പ്രണയ ചിത്രമാണ് മെഴുകുതിരി അത്താഴങ്ങള്‍ എന്നാണ് ജീത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.
2018 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സൂരജ് തോമസ് ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അനൂപ് മേനോനാണ്. മിയ ജോര്‍ജാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്, ഹന്ന റെജി കോശി, എന്‍.പി നിസ, നിര്‍മ്മല്‍ പാലാഴി, ലാല്‍ ജോസ്, അനില്‍ മുരളി, മഞ്ജു സുനിച്ചന്, ടിനി ടോം, ബൈജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള് മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്പോളുള്ള ജാള്യത.അങ്ങിനെ ഒരു മാനസിക വസ്ഥയിലാണ് ഞാനിപ്പോള്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ ‘ എന്റെ മെഴുകുതിരി അത്താഴങ്ങള്‍ ‘. ഒരു മനോഹരമായ പ്രണയചിത്രം . Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it. so natural. A big salute and sincere apology ( for watching after two years) to the entire team. Jeethu Joseph.
Discussion about this post