ദമാം: ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍..’ മണിച്ചേട്ടന്റെ പാട്ടുപാടുന്ന സൗദി യുവഗായകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലുലുവിന്റെ റിയാദ് അല്‍ ഖര്‍ജില ശാഖയിലാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്റെ പാട്ട് അരങ്ങേറിയത്.
ഹാഷിം അബ്ബാസ് എന്ന ഗായകനാണ് പാട്ടുപാടിയത്. ഇദ്ദേഹം തന്നെ പിന്നീട് ഈ വിഡിയോ ഓണം നേരത്തെ എത്തി എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പാട്ടില്‍ ഹാഷിമിന്റെ ക്ഷണപ്രകാരം ലുലു ജീവനക്കാരില്‍ ചിലരും നൃത്തം വച്ചു. സ്വതസിദ്ധമായ അറബിച്ചുവയിലുള്ള തന്റെ ഗാനങ്ങളും കേരളത്തിന്റെ വിശേഷ ദിവസങ്ങളില്‍ നേരുന്ന ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തന്റെ എഫ്ബിപേജ്.
ഇന്ത്യക്കാരെ നെഞ്ചോട് ചേര്‍ത്ത്, മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ ഈ അറബ് യുവാവ് കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കന്‍ പ്രവിശ്യാ ചീഫ് പാട്രണ്‍ കൂടിയാണ്. സൗഹൃദങ്ങളില്‍ ഭൂരിപക്ഷവും മലയാളികളാണ് എന്നതും ഏറെ കൗതുകകരം.