മൂന്നുവര്‍ഷത്തെ കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം… കരസേനാ ഓഫീസറായി ചുമതലയേല്‍ക്കുന്ന വിസ്മയെ പരിചയപ്പെടുത്തിയും അഭിനന്ദിച്ചും മോഹന്‍ലാല്‍

നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏതു പ്രതിബന്ധങ്ങളും മറികടന്ന് വിജയം വരിക്കാനാവുമെന്ന് തെളിയിച്ച പാലക്കാട് കരിമ്പുഴ സ്വദേശിനി വിസ്മയ്ക്ക് അഭിനന്ദങ്ങള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സ്വപ്നം കീഴടക്കിയതിനു പിന്നില്‍ വിസ്മയയുടെ നിരന്തരപരിശ്രമവും കഠിനാധ്വാനവുമാണെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു.

വിസ്മയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കരസേനയില്‍ ചേരുക എന്നത് വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. പക്ഷേ അവളുടെ സാചര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. എന്നിട്ടും മകളുടെ വഴിയില്‍ താങ്ങായി അച്ഛന്‍ നിന്നു. മൂന്നുവര്‍ഷക്കാലത്തെ നിരന്തരപ്രയത്‌നത്തിനും നിശ്ചയദാര്‍ഢ്യത്തിനുമൊടുവില്‍ ഇന്ത്യന്‍ കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലയേറ്റിരിക്കുകയാണ് വിസ്മയ. ഇത്തരത്തിലുള്ള ധീരതയുടെയും ലക്ഷ്യബോധത്തിന്റെയും നിരവധി കഥകള്‍ നമുക്കു ചുറ്റുമുണ്ടാവും. ഈ ശോഭയുള്ള ചെറുപ്പക്കാര്‍ ഇന്ത്യയുടെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയുമാകട്ടെയെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

കരിമ്പുഴ പെറ്റവീട്ടിൽ എ വിസ്മയ സുന്ദറാണ് ലഫ്റ്റനന്റായി ചുമതലയേറ്റത്. ഡാർജിലിങ്‌ ബൾദോഗ്രാം ബേസ് ആശുപത്രിയിൽ നഴ്‌സിങ്‌ ഓഫീസറായാണ് വിസ്മയ സ്ഥാനമേറ്റത്. കോട്ടപ്പുറം തിരുവളയനാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ വെളിച്ചപ്പാട് ഗോവിന്ദകുമാറിന്റെയും മായയുടെയും മകളാണ്. വിവേക് അനിയനാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മൂന്നുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായി കേരളത്തില്‍ നിന്ന് കരസേനാ ഓഫീസറായി ചുമതലയേല്‍ക്കുന്ന വിസ്മയയെ പരിചയപ്പെടൂ.. വിസ്മയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കരസേനയില്‍ ചേരുക എന്നത് വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. പക്ഷേ അവളുടെ സാചര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. എന്നിട്ടും മകളുടെ വഴിയില്‍ താങ്ങായി അച്ഛന്‍ നിന്നു. മൂന്നുവര്‍ഷക്കാലത്തെ നിരന്തരപ്രയത്‌നത്തിനും നിശ്ചയദാര്‍ഢ്യത്തിനുമൊടുവില്‍ ഇന്ത്യന്‍ കരസേനയില്‍ ലെഫ്റ്റനന്റ് റാങ്ക് പദവിയില്‍ ചുമതലയേറ്റിരിക്കുകയാണ് വിസ്മയ. ഇത്തരത്തിലുള്ള ധീരതയുടെയും ലക്ഷ്യബോധത്തിന്റെയും നിരവധി കഥകള്‍ നമുക്കു ചുറ്റുമുണ്ടാവും. ഈ ശോഭയുള്ള ചെറുപ്പക്കാര്‍ ഇന്ത്യയുടെ ഭാവിയുടെ അഭിമാനവും പ്രതീക്ഷയുമാകട്ടെ.

വിസ്മയയ്ക്കും അവളെയോര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കള്‍ക്കും താമസിക്കുന്ന കോട്ടപ്പുറം എന്ന സ്ഥലത്തിനും ഹൃദയം?ഗമമായ ആശംസകള്‍. തന്റെ പാത പിന്തുടരാന്‍ ഒരുപാടു പെണ്‍കുട്ടികളെ വിസ്മയ പ്രചോദിപ്പിച്ചുവെന്ന് അറിഞ്ഞില്‍ ഏറെ സന്തോഷം. തീര്‍ച്ചയായും അവള്‍ ഒരുപാടുപേരെ പ്രചോദിപ്പിക്കും.. ജയ്ഹിന്ദ്..

Exit mobile version