അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ടൊവിനോ തോമസ്, അമല പോള്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ബാക്കി പണി ഊണിന് ശേഷം എന്ന അടിക്കുറിപ്പോടെ അര്‍ജ്ജുനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പെയിന്റിംഗ് ജോലിയുടെ ഇടവേളയില്‍ ഊണു കഴിക്കുന്ന അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ശബരീഷ് എന്നിവരുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവര്‍ ചേര്‍ന്നാണ്.