അതിസുന്ദരിയായി മിയ, മനസമ്മതത്തിന്റെ മനോഹര നിമിഷങ്ങള്‍ കാണാം, വീഡിയോ പുറത്തുവിട്ട് സഹോദരി

മലയാള സിനിമാതാരം മിയയുടെ മനസമ്മതത്തിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം നിറയുന്നത്. സഹോദരി ജിനിയാണ് മിയയുടെ മനസമ്മത നിമിഷങ്ങള്‍ തന്റെ വ്‌ളോഗിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ജിനിയുടെ യുട്യൂബ് ചാനല്‍ വഴിയായിരുന്നു ഈ വിഡിയോ റിലീസ് ചെയ്തത്. മിയയെ ഒരുക്കുന്നതു മുതലുള്ള കാര്യങ്ങള്‍ വിഡിയോയില്‍ കാണാം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയായിരുന്നു മിയയെ ഒരുക്കിയത്. അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വന്ന മിയ ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ്.

ബിസിനസ്‌കാരന്‍ അശ്വിനാണ് മിയയുടെ വരന്‍. ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിന്‍ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു. ഡ്രൈവിംഗ്, സ്‌പോര്‍ട്‌സ് പോലുള്ള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്.

മിയക്ക് സംസാരിക്കാനാണിഷ്ടമെങ്കില്‍ അശ്വിന് കേള്‍ക്കാനാണ് താല്‍പ്പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതില്‍ അശ്വിന് വിരോധമൊന്നുമില്ലെന്നാണ് താരം പറയുന്നത്.

Exit mobile version