ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ മകന്റെ ജനനവും വന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് നടന് സെന്തില്‍ കൃഷ്ണ. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ സെന്തിലിനും ഭാര്യ അഖിലയ്ക്കും ആണ്‍കുഞ്ഞാണ് ജനിച്ചത്.
2019 ഓഗസ്റ്റ് 24ന് ഗുരുവായൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയാണ് അഖില. മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സെന്തില്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് നായകനായി ശ്രദ്ധിക്കപ്പെട്ടത്. വൈറസ്, മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. താരത്തിന് നിരവധി പേര് ആശംസകളറിയിച്ചു.
Discussion about this post