വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ശേഷം ചിത്രം പങ്കുവെച്ച ബോളിവുഡ് അഭിനേതാവ് ഷാരൂഖ് ഖാന് നേരെ സൈബര്‍ ആക്രമണം. എല്ലാ വര്‍ഷവും ഷാരൂഖ് ഖാന് കുടുംബസമേതം വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. പിന്നാലെ സൈബര്‍ ആക്രമണം നേരിടേണ്ടിയും വരാറുണ്ട്.
ഇതെല്ലാം അവഗണിച്ച് ഇത്തവണയും പതിവ് തെറ്റാതെ ആഘോഷ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. നെറ്റിയില്‍ കുറിതൊട്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. പിന്നാലെയാണ് സൈബര്‍ ആക്രമണവും ആരംഭിച്ചത്. മുസ്ലിമായ താരം ഹിന്ദു ഉല്‍സവം കൊണ്ടാടുന്നതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്രാര്‍ഥന കഴിഞ്ഞു. ഈ ഗണേശ ചതുര്‍ഥി ദിനത്തില്‍ ഗണപതി നിങ്ങളെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ എന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചത്. ഇതിന് പിന്നാലെയാണ് കിങ് ഖാന്റെ വിശ്വാസത്തെ ചോദ്യം ചെയ്തുള്ള കമന്റുകള്‍ എത്തിയത്. എന്തുതരം മുസ്ലിമാണെന്നും ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണ് അള്ളാഹുവിന്റെ മുന്നില്‍ നില്ക്കു എന്നുമാണ് ചിലര്‍ ചോദിക്കുന്നത്.
Prayers and visarjan done… This #GaneshChaturthi, may Lord Ganesha bestow upon you and your loved ones, blessings and happiness… Ganpati Bappa Morya! pic.twitter.com/cSA7ABC9nf
— Shah Rukh Khan (@iamsrk) August 23, 2020
Discussion about this post