സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടത് കഴിവും ഭാഗ്യവുമാണെന്നും തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരുണ്ടെന്നും അവരെ ചൂഷണം ചെയ്യാനായി നിരവധി പേര്‍ കഴുകന്‍ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ് അവര്‍ക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യമെന്നും ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു. ആരെങ്കിലും പണം നല്‍കിയാല്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തണമെന്നും പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
തട്ടിപ്പുകാരെ തിരിച്ചറിയുക, നിങ്ങള്‍ സൂക്ഷിക്കുക.പ്രിയ സുഹൃത്തുക്കളെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കട്ടെ.സിനിമ എല്ലാവരുടെയും സ്വപ്നമാണ്. കഴിവും പ്രാപ്തിയുമൊക്കെയുള്ള നിരവധി പേര്‍ എങ്ങനെയെങ്കിലും ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യാനായി നിരവധി പേര്‍ കഴുകന്‍ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയുക. സാമ്പത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ്, അവര്‍ക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖരുടെ കൂടെ സഹകരിക്കാന്‍ അവസരമുണ്ടാക്കിത്തരാം അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് വാഗ്ദാനം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്. അതു കൊണ്ട് ശരിയായ രീതിയില്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസരം വന്നു ചേരും. തട്ടിപ്പുകാരുടെ വലയില്‍ വീഴരുത്. ആരെങ്കിലും പണം നല്‍കിയാല്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തുക, പൊലീസില്‍ വിവരമറിയിക്കുക. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആരെങ്കിലും വന്നാല്‍ കൃത്യമായി അന്വേഷിക്കുക, സംശയം തോന്നിയാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. കരുതിയിരിക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
Discussion about this post