ചെന്നൈ: പ്രശസ്ത സംവിധായകന്‍ എ ബി രാജ് (രാജ് ആന്റണി ഭാസ്‌കര്‍) നിര്യാതനായി. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.
1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനായിരുന്നു എബി രാജേഷ്. 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1929ല്‍ മധുരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം കളിയല്ല കല്യാണം തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്പഴികള്‍, സൂര്യവംശം, അഗ്‌നിശരം, അടിമച്ചങ്ങല, ഫുട്‌ബോള്‍ ചാമ്പ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങളില്‍ ചിലത്.
മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് റ്റി ആര്‍ സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി.ജഗ്താപ് നൊട്ടാണിയുടെ സഹായിയായി.
ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ ”ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി” എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. ചിരിക്കുടുക്കയുടെ തമിഴ്‌റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം.