തനി നാടനെന്ന മലയാളികളുടെ സൗന്ദര്യ സങ്കൽപ്പത്തിനും നായികാ സങ്കൽപ്പത്തിനും എക്കാലവും യോജിക്കുന്ന ഒരു താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് മലയാളിത്തമുള്ള പല വേഷങ്ങളും അവതരിപ്പിച്ച് ആളുകൾക്കിടയിൽ ഇഷ്ടമുണ്ടാക്കാനും അനുസിത്താരയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ വസ്ത്രധാരണത്തെ കുറിച്ചും സിനിമയിലെ വേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ അനു സിത്താര. പൊരുത്തപ്പെടാനാവുന്ന സിനിമകളെ ഞാൻ ചെയ്യൂ. ആദ്യംമുതലേ എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളൂവെന്ന് താരം പറയുന്നു.
അനു സിത്താരയുടെ വാക്കുകളിങ്ങനെ: ‘ഒരു കോസ്റ്റ്യൂമിട്ടിട്ട് എനിക്ക് തന്നെ എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും. എനിക്ക് മാത്രമല്ല അതിന്റെ സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ നമ്മൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും.’
Discussion about this post