സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട ആള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് നടി രേവതി സമ്പത്ത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ അശ്ലീല കമന്റ് ഇട്ടത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റിട്ട ആളുടെ പ്രൊഫൈലും പങ്കുവെച്ചാണ് രേവതി ഇതിനെതിരെ പ്രതികരിച്ചത്.
‘ഈ മാന്യന്‍ എത്ര സുന്ദരനാണ്. എത്ര മനോഹരമായാണ് ഇയാള്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടെ വിലയേറിയ സമയം പതിവായി ചെലവഴിക്കുന്ന എല്ലാ ഭക്ത് ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്.
ഈ ചോദ്യം വളരെ ദയനീയമാണെന്ന് എനിക്കറിയാം, എന്നിരുന്നാലും സ്ത്രീകളോട് മാന്യമായി പെരുമാറാനോ വിയോജിക്കാനോ കഴിയുന്ന ഒരു ഭക്ത് എങ്കിലും ഉണ്ടോ? കുറ്റകരമായത് എല്ലാം സംഘത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകളാണ്, എന്നിട്ടും അവര്‍ എത്ര ഭംഗിയുള്ളവരാണ്…ബിജു മരട്ടില്‍, ഒരുപാട് ദൂരം പോകാനുണ്ട്’ എന്നാണ് കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത് കുറിച്ചത്.
Discussion about this post