ആലുവ: കല്യാണം കൂടാന്‍ പോയി കുറെ കൊല്ലം കഴിഞ്ഞു അതെ ദമ്പതികളുടെ മകളെ തന്നെ കെട്ടിയ ഒരു യുവാവിന്റെ ഫോട്ടോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ആലുവ സ്വാദേശി ആയ ശരത് ബാബു എന്ന വക്കീല്‍ ഗുമസ്തനാണ് ആ ഒരു വൈറലായ ഫോട്ടോയിലെ നായകന്‍.
ശരതിന്റെ കഥയിലെ നായിക അഞ്ജുവാണ്.സംഭവബഹുലമായ ഈ കഥ തുടങ്ങുന്നത് 1995 മെയ് ഇരുപത്തി നാലിനാണ്.അന്ന് ആലുവ പാതെരിപുരത്തെ പുളിക്കല്‍ വീട്ടില്‍ സജീവന്‍ ബിന്ദു ദമ്പതികളുടെ കല്യാണം കൂടാന്‍ എത്തുകയാണ് ശരത്. ആ വിവാഹ ഫോട്ടോക്ക് അടുത്ത് നോക്കിയാല്‍ ആ കല്യാണ പെണ്ണിന്റെ അടുത്ത് നാണം കുണുങ്ങി നില്‍ക്കുന്ന ഒരു അഞ്ചു വയസുകാരനെ കാണാം.
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദമ്പതികളുടെ മകളെയാണ് ശരത് ജീവിതപങ്കാളിയാക്കിയത്. തന്റെ ജീവിതത്തില്‍ നടന്ന ട്വിസ്റ്റിനെ കുറിച്ച് പറയുകയാണ് ശരത്. തന്റ അച്ഛന്‍ ശിശുപാലന്റെ ചങ്ങാതിയാണ് അഞ്ജുവിന്റെ അച്ഛന്‍ സജീവന്‍.1995 മെയ് 24 നു നടന്ന സജീവന്‍ മാമന്റെയും ബിന്ദു ആന്റിയുടെയും കല്യാണത്തിന് ഞാന്‍ എത്തുന്നത് ആ കണക്ഷന്‍ വെച്ചാണ്.
അന്ന് കല്യണം കൂടി സന്ധ്യ കഴിച്ചു ഫോട്ടോക്കും പോസ് ചെയ്തു .പക്ഷെ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടിയെ ഞാന്‍ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു അതെന്നും ശരത് പറയുന്നു.
Discussion about this post