ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത് നടി റിയ ചക്രബർത്തി ആണെന്ന ആരോപണങ്ങൾ ശക്തമായതിനിടെ മഹേഷ് ഭട്ടിന്റെയും റിയയുടേയും വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ട് പറഞ്ഞിട്ടാണ് റിയ സുശാന്തിനെ ഉപേക്ഷിച്ചതെന്ന് വാദം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വിവാദസ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നത്. ഇത് യഥാർത്ഥമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജൂൺ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ‘ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സർ..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും’ എന്നാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിർമ്മിച്ച ‘ജലേബി’ എന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ.
‘നമ്മുടെ അവസാനത്തെ കോൾ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങൾ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങൾ എനിക്കൊപ്പമുണ്ട്’ എന്നാണ് റിയ അയച്ച സന്ദേശങ്ങൾ. ‘തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോൾ സന്തോഷവാനായിരിക്കും’ എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. ‘താങ്കൾ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതൽ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കൾ,’ എന്ന് റിയ മറുപടിയും നൽകിയിട്ടുണ്ട്.
Chacha bhatt – Rheality – TAI pic.twitter.com/ESJS5Zg6mR
— Nilotpal Mrinal (@nilotpalm3) August 21, 2020
‘താങ്കൾ വീണ്ടും എന്റെ ചിറകുകൾ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തിൽ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’- റിയയുടെ സന്ദേശങ്ങൾ തുടരുന്നു. നീ എന്റെ കുഞ്ഞല്ലേ, ഞാൻ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നൽകിയിട്ടുണ്ട്.
മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെ കുറിച്ച് സംശയങ്ങൾ ഇതിനോടകം ഉയർന്നതാണ്. ഇരുവരുടേയും സന്ദേശങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയ രോഷം ഉയർത്തുകയാണ്. ‘റിയാ’ലിറ്റി ഇപ്പോൾ മനസിലാകുന്നുണ്ട്, റിയയെ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നത്.
മുമ്പ് തന്നെ മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് സുശാന്തിനെ റിയ ഉപേക്ഷിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മോശമായായിരുന്നു മഹേഷ് പ്രതികരിച്ചത്. മഹേഷ് ഭട്ടിനും മകളായ ആലിയ ഭട്ടിനും എതിരെ ഹേറ്റ് ക്യാംപെയ്നും സോഷ്യൽമീഡിയയിൽ ശക്തമാണ്.
Discussion about this post