പ്രിയങ്ക ചോപ്ര നിക് ജോനസ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട് താരങ്ങള്‍. മെഹന്ദി ആഘോഷത്തിന്റെയും വിവാഹ സത്കാരത്തിന്റെയും ചിത്രങ്ങളും നേരത്തെ പങ്കുവെച്ചിരുന്നെങ്കിലും വിവാഹദിനത്തിലെ ചിത്രങ്ങള്‍ ആദ്യമായാണ് പുറത്തുവിട്ടത്. ഉമൈദ് ഭവന് പാലസില്‍ ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹത്തിനു വസ്ത്രങ്ങള്‍ ഒരുക്കിയത് പ്രശസ്ത ഡിസൈനര്‍ റാല്‍ഫ് ലൗറന്‍ ആണ്.
പേള്‍സെന്റ് സീക്വിന്‍സുകളും ഹാന്റ് എബ്രോയഡറിയുമായി അതിമനോഹര ഗൗണാണ് പ്രിയങ്കയുടെ വിവാഹവസ്ത്രം. ഓവര്‍ കോട്ട് മാതൃകയലുള്ള കഴുത്തും അരുക് ഞൊറിയുള്ള കൈകളും സാറ്റിന് പൊതിഞ്ഞ ബട്ടണുകളും ഗൗണിന്റെ പ്രത്യേകതകളാണ്.
കുടുംബം, വിശ്വാസം, കരുണ എന്നിങ്ങനെ എട്ടു വാക്കുകള്‍ ഗൗണില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പര്‍പ്പിള്‍ നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക് ജോനസിന്റെ വേഷം. ജാക്കറ്റിന്റെ അകത്തുള്ള മടക്കില്‍ ‘എന്റെ ജീവിതം’ എന്ന് അര്‍ഥം വരുന്ന ഉര്‍ദു വാക്ക് പ്രിയങ്കയുടെ വസ്ത്രത്തിന്റെ തുണികൊണ്ട് എബ്രോയഡറി ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
വധുവിന്റെയും വരന്റെയും മാതാപിതാക്കളും സുഹൃത്തുക്കളും ഫ്ലവര്‍ ഗേള്‍സും റാല്‍ഫ് ലൗറന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണു ധരിച്ചത്. ഡിസംബര്‍1 ന് ആയിരുന്നു പ്രിയങ്കയും നിക്കും ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായത്. ഇന്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിനു സബ്യസാചി ഡിസൈന്‍ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു പ്രിയങ്ക അണിഞ്ഞത്.
ഹാന്റ് എബ്രോയഡറിയും പൂക്കളും നിറഞ്ഞതായിരുന്നു ലഹങ്ക. പട്ട് നൂല്‍കൊണ്ടുള്ള ഫ്രഞ്ച് തയ്യലും ചുവന്ന ക്രിസ്റ്റലുകളും ലഹങ്കയെ കൂടുതല്‍ മനോഹരമാക്കി. കൊല്‍ക്കത്തയില്‍ നിന്നുള്ള 110 എബ്രോയട്രി വിദഗ്ധര്‍ 3720 മണിക്കൂറുകള്‍ കൊണ്ടാണ് ഈ ലഹങ്ക പൂര്‍ത്തിയാക്കിയത്. 22 കാരറ്റ് സ്വര്‍ണത്തില്‍ വജ്രവും മരതകവും ജാപനിസ് മുത്തുകളും ഉപയോഗിച്ചാണ് ആഭരണങ്ങള്‍ ഒരുക്കിയത്.
നിക് സില്‍ക്ക് ഷെര്വാണിയിലായിരുന്നു. എംബ്രോയഡറി ചെയ്ത ചികാന്‍ ദുപ്പട്ടയായിരുന്നു ഷെര്വാണിയ്ക്കെപ്പം നിക് ധരിച്ചിരുന്നത്. ചന്ദേരി തുണികൊണ്ടുള്ള തലപ്പാവില്‍ നിക്കിനു രാജീകയ സൗന്ദര്യം. സബ്യസാചി ഹെറിട്ടേജ് ജ്വല്ലറി ശേഖരത്തില്‍ നിന്നുള്ള ആഭരണങ്ങളും നിക് അണിഞ്ഞിരുന്നു.
Discussion about this post