ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ആളാണ് റിമിടോമി. പാട്ടുകള്‍ പാടുന്ന വേദികളിലും പോലും മലയാളികള്‍ റിമിക്കൊപ്പം ചുവടുകള്‍ വയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് റിമി ടോമി.
തന്റെ വ്‌ളോഗുകളും പാചക പരീക്ഷണങ്ങളുമെല്ലാം റിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കൂടാതെ തന്റെ മേക്ക്ഓവര്‍ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന് ആരാധകന്‍ ചെയ്ത കമന്റും അതിന് റിമി നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം ചിത്രത്തില്‍ . സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വര്‍ണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തില്‍ ‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’ എന്നൊരാള്‍ കമന്റിട്ടിരുന്നു.
അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’, എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവര്‍ക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട് താരം.
Discussion about this post