ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട സിനിമ തിയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്ന് സൂചന. വിദഗ്ധസമിതി ഇതിനായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തിയറ്ററുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഒന്നിടവിട്ട നിരകളില്‍ ഇടവിട്ട് ഇരിക്കാന്‍ അനുവദിക്കുന്നതടക്കം കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും തുറക്കുക. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതടക്കം പ്രതിരോധ നടപടികളുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഓരോ ഷോയ്ക്കുശേഷവും തിയറ്ററുകള്‍ അണുവിമുക്തമാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.
അതേസമയം മള്‍ട്ടി പ്ലക്‌സുകള്‍ ആദ്യഘട്ടത്തില്‍ തുറക്കാന്‍ സാധ്യതയില്ല. സംസ്ഥാനങ്ങളുടെ താല്പര്യം അറിഞ്ഞ ശേഷമായിരിക്കും കേന്ദ്രം അന്തിമ തീരുമാനമെടുക്കുക. രാജ്യത്ത് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മാസം മുതല്‍ രാജ്യത്തെ തീയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്.
Discussion about this post