വീണ്ടും ബോളിവുഡിൽ ചർച്ചയായി കങ്കണ റണൗത്തിന്റെ ആരോപണം. ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെയാണ് വീണ്ടും കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കരൺ ജോഹറിന്റെ പദ്മശ്രീ തിരിച്ചെടുക്കണമെന്നാണ് കങ്കണയുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് കങ്കണയുടെ പരാമർശം.
സുശാന്ത് സിങ് രാജ്പുത്തിന്റെ കരിയർ ഇല്ലാതാക്കിയതും, ഉറി ആക്രമണ സമയത്ത് പാകിസ്താനെ പിന്തുണച്ചു നിന്നയാളുമാണ് കരൺ ജോഹർ എന്നാണ് കങ്കണ പറയുന്നത്. ഇന്ത്യൻ ജവാൻമാരെ അപമാനിക്കുന്ന തരത്തിൽ ഇദ്ദേഹം ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു.
‘സംവിധായകൻ കരൺ ജോഹറിന്റെ പദ്മശ്രീ പുരസ്കാരം തിരിച്ചെടുക്കാൻ ഇന്ത്യാ ഗവൺമെന്റിനോട് ഞാൻ അപേക്ഷിക്കുന്നു. പരസ്യമായി എന്നോട് ചലച്ചിത്ര മേഖല വിട്ടുപോകാൻ പറഞ്ഞയാളാണ് കരൺ. സുശാന്ത് സിംഗ് രാജ്പുത്തിന്റെ കരിയർ ഇല്ലാതാക്കാൻ അയാൾ ശ്രമിച്ചു. ഉറി ആക്രമണ സമയത്ത് പാകിസ്ഥാനെ പിന്തുണച്ചയാളാണ് കരൺ. ഇപ്പോൾ ഇന്ത്യൻ ജവാൻമാരെ അപമാനിക്കുന്ന ചിത്രം പുറത്തിറക്കിയിരിക്കുന്നു’ ഇതായിരുന്നു ട്വീറ്റ്.
അതേസമയം, മുമ്പ് പദ്മശ്രീ പുരസ്കാരം ലഭിച്ചപ്പോൾ കരൺ ജോഹറിന് അഭിനന്ദനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് എന്റെ അഭിനന്ദനം. അദ്ദേഹം അത് പൂർണമായും അർഹിക്കുന്നുവെന്നായിരുന്നു കങ്കണയുടെ പ്രതികരണം.
Discussion about this post