കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സെല്‍ഫി വൈറലായിരുന്നു. ഇപ്പോഴിതാ ഈ സെല്‍ഫിയുമായി ബന്ധപ്പെട്ട് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഇവരുടെ കൂട്ടുകാരനും അനിയനുമാവാന്‍ ഇനി വലിയ പ്രയാസമാണെന്നും മലയാള സിനിമയില്‍ പിടിച്ച് നില്ക്കാന് എന്റെ മുന്നില്‍ ഒരു വഴി മാത്രമേയുള്ളുവെന്നും അത് വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക എന്നതാണെന്നുമാണ് താരം കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇവരുടെ കൂട്ടുകാരനും അനിയനുമാവാന്‍ ഇനി വലിയ പ്രയാസമാണ്.മലയാള സിനിമയില്‍ പിടിച്ച് നില്ക്കാന് എന്റെ മുന്നില്‍ ഒരു വഴി മാത്രമെയുള്ളു.നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക.മമ്മൂക്കയോടും ലാലേട്ടനോടും പിടിച്ച് നില്ക്കാന് അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം.
Discussion about this post