നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ആഗസ്റ്റ് 16 ഞായറാഴ്ചയായിരുന്നു വിവാഹം. ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഫര്‍സാനയാണ് റോഷന്റെ വധു. നടന്‍ മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫര്‍സാന നിയമ ബിരുദധാരി കൂടിയാണ്. മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് റോഷന്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു. പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് ബാങ്കിങ് അവേഴ്‌സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
ദൃശ്യം റോഷന്റെ കരിയറില്‍ വലിയ പങ്ക് വഹിക്കുകയായിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിനൊപ്പവും തമിഴില്‍ കമല്‍ ഹാസനൊപ്പവും റോഷന്‍ വേഷമിട്ടു. കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസികങ്കള്‍ തുടങ്ങിയ ചിത്രങ്ങളിലും റോഷന്‍ അഭിനയിച്ചിരുന്നു. നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി.