സ്വന്തം സിനിമാ നിര്‍മ്മാണക്കമ്പനിയുമായി യുവനടന് ഉണ്ണി മുകുന്ദന്. ഉണ്ണി മുകുന്ദന് ഫിലിംസ് എന്നാണ് നിര്‍മ്മാണ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന് സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2011ല്‍ നന്ദനം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ സീഡന് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമാഭിനയം തുടങ്ങുന്നത്.
ബോംബേ മാര്‍ച്ച് 12 എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറി. 2012ല്‍ വൈശാഖിന്റെ മല്ലു സിങ് ഉണ്ണി മുകുന്ദന്റെ കരിയറില്‍ ബ്രേക്ക് ആയി. ഗായകന്, ഗാനരചയിതാവ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ മേഖകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. നിലവില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി,ആസിഫ് അലി തുടങ്ങിയവര്‍ക്കൊക്കെ സ്വന്തമായി നിര്‍മ്മാണക്കമ്പനിയുണ്ട്.