ബാലതാരമായി വന്ന് മലയാളികളുടെ മനം കവര്‍ന്ന ഗണപതി സംവിധായകനാകുന്നു. ‘ഒന്നു ചിരിക്കൂ’എന്ന ഹ്രസ്വചിത്രമാണ് ഗണപതി ഒരുക്കിയിരിക്കുന്നത്. താരം തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍നിന്നും മലയാള സിനിമയിലേക്കെത്തിയ ഗണപതി സംവിധായകന്‍ ടിവി ചന്ദ്രന്റെയുള്‍പ്പെടെയുള്ളവരുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സതീഷ് പൊതുവാളിന്റെ മകനാണ്. ഗണപതി ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ഹ്രസ്വ ചിത്രം മമ്മൂട്ടി, ആസിഫ് അലി, പാര്‍വതി തിരുവോത്ത് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് റിലീസ് ചെയ്യും.
2007 മുതല്‍ 2013 വരെ അഭിനയരംഗത്ത് സജീവമായിരുന്നു ഗണപതി. പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്ന താരം രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. ശേഷം കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഹണിബീ 2, ജോര്‍ജേട്ടന്‍സ് പൂരം, പുത്തന്‍പണം, ചങ്ക്സ്, അങ്കിള്‍, പടയോട്ടം, മി.ആന്‍ഡ് മിസിസ് റൗഡി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ചാര്‍ലീസ് ഏഞ്ചല്‍സ്, കുബ്ബൂസ് തുടങ്ങിയവയാണ് ഗണപതിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Discussion about this post