ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ‘മണിയറയിലെ അശോകനും’

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സില്‍ തിരുവോണനാളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നവാഗതനായ ശംസു സയ്ബ ആണ് ചിത്രത്തിന്റെ സംവിധായകന്‍. നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനും ഗ്രിഗറിയുമാണ് നായികാ നായകന്മാര്‍. ചിത്രത്തില്‍ അനുപമ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിലെ ‘പെയ്യും നിലാവ്’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Exit mobile version