കരാട്ടെ രംഗങ്ങള്‍ കൊണ്ടും അഭിനയ മികവു കൊണ്ടും മലയാള സിനിമയില്‍ കുറച്ച് ആരാധകരെയല്ല നടന് ബാബു ആന്റണി സ്വന്തമാക്കിയത്. ഇപ്പോള്‍ തനിക്ക് ജീവിതത്തില്‍ ലഭിച്ച അഭിമാനകരമായ നിമിഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ മകന് ആര്‍തറിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ച സന്തോഷം ബാബു ആന്റണി ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.
വിദേശ വനിതയായ എവിജെനിയ ആണ് ബാബു ആന്റണിയുടെ ഭാര്യ. ആര്‍തര്‍, അലക്സ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മകന് ആര്‍തറിന് ബ്ലാക്ക് ബെല്‍റ്റ് ലഭിച്ചതില്‍ അഭിമാനമുണ്ട് എന്ന് ബാബു ആന്റണി പറയുന്നു. ഇത് എനിക്ക് സ്വപ്ന സാക്ഷാത്കാരവും അഭിമാനകരവുമായ നിമിഷമാണ് എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നും താരം കുറിച്ചു.
ബാബു ആന്റണിയുടെ തന്നെ പരിശീലനത്തിലാണ് ആര്‍തര്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായകനായി തിരിച്ചെത്തുകയും ചെയ്യുന്നുണ്ട് ആക്ഷന്‍ ഹീറോ ബാബു ആന്റണി.
Discussion about this post