മണ്ണറിഞ്ഞ്, പ്രകൃതിയെ അറിഞ്ഞ് വളരുന്ന നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ മക്കളോട് തന്റെ സ്‌നേഹവും അഭിനന്ദനവും അറിയിച്ച് നടൻ മോഹൻലാൽ. മക്കളെ മഴയത്തും മണ്ണിലും ചെളിയിലും കളിക്കാൻ അനുവദിക്കാത്ത ന്യൂജെൻ അമ്മമാരിൽ നിന്നും വ്യത്യസ്തയാണ് സാന്ദ്രാ തോമസ്. തന്റെ ഇരട്ടക്കുട്ടികളായ കെൻഡലിനെയും കാറ്റ്‌ലിനെയും പ്രകൃതിയെ അറിഞ്ഞു തന്നെയാണ് സാന്ദ്ര വളർത്തുന്നത്. ഈ കുരുന്നുകളുടെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
” മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, സാന്ദ്രയുടെ തങ്കക്കൊലുസുകൾ ” എന്നാണ് മോഹൻലാൽ ഈ കുരുന്നുകളെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്.
മോഹൻലാലിന്റെ പോസ്റ്റ്:
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്…ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .
മരം കണ്ടു വളരുകയും, മരം തൊട്ടു വളരുകയുമല്ല, മരം നട്ട് വളരണം, ഇവരെപ്പോലെ …
Love nature and be
SUPERNATURAL
‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’
Discussion about this post