മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ എന്ന ചിത്രം ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന് സന്തോഷ് വിശ്വനാഥ്. ‘വണ്‍ തീയ്യേറ്ററില്‍ തന്നെയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയ്യേറ്ററര് റിലീസിനായാണ് കാത്തിരിക്കുന്നത്’ എന്നാണ് സംവിധായകന് വ്യക്തമാക്കിയത്.
ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രീകരണം സാധ്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വലിയ ആള്‍ക്കൂട്ടം വേണ്ട രംഗമാണ് ചിത്രീകരിക്കേണ്ടത്. ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണ്. ചിത്രീകരണം ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആണ്. ടെയ്ല് എന്‍ഡ് ആണ്. റിലീസും അതുകൊണ്ട് തീരുമാനിച്ചിട്ടില്ല എന്നാണ് സംവിധായകന് അറിയിച്ചത്.
ചിത്രത്തില്‍ മമ്മൂട്ടി ‘കടക്കല്‍ ചന്ദ്രന്’ എന്ന രാഷ്ട്രീയ നേതാവായാണ് എത്തുന്നത്. സംവിധായകന് രഞ്ജിത്ത്, ജോജു ജോര്‍ജ്ജ്, ശങ്കര്‍ രാമകൃഷ്ണന്, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോബി-സഞ്ജയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്. ആര് വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്