ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം ‘മാരി 2’ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. അറാട്ട് ആനന്ദി എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്.
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളി താരം ടോവിനോ തോമസ് ആണ്. ബീജ എന്നാണ് ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. 2015ല്‍ ഇറങ്ങിയ ‘മാരി’യുടെ രണ്ടാം ഭാഗമാണ് ‘മാരി 2’.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും
Discussion about this post