മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബത്തിലെ നാല് പേരില്‍ അഭിഷേക് ബച്ചന്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടു.
കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന താരം ഇപ്പോഴും കോവിഡ് പോസിറ്റിവ് ആയി തുടരുകയാണ്. ആശുപത്രി റൂമിലെ ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാര്‍ജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക്..
ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചന്‍ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
ആശുപത്രിയില്‍ കഴിയുന്ന അഭിഷേകിന് ആത്മവിശ്വാസമേകി അനില്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ഹൃതിക് റോഷന്‍ തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അഭിഷേക് ബച്ചന്‍ ചികിത്സയില്‍ കഴിയുന്നത്.
Discussion about this post