‘മാമാങ്കം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ പ്രാചി തെഹ്ലാന് വിവാഹിതയാകുന്നു. വിവാഹ വാര്‍ത്ത താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന് രോഹിത് സരോഹയാണ് പ്രാചിയുടെ വരന്.
2012 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഓഗസ്റ്റ് ഏഴിന് ഡല്‍ഹിയില്‍ വെച്ചാണ് വിവാഹം. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും.
വിവാഹ നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏറ്റവും അടുത്ത 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവാഹ വേദിയിലും മാസ്കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.
വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി വ്യക്തമാക്കി.
എല്ലാ സുരക്ഷാ മനാദണ്ഡങ്ങളും പാലിച്ച് വിവാഹത്തിന്റെ ആഘോഷങ്ങളെല്ലാം ഓഗസ്റ്റ് മൂന്ന് മുതല്ക്കു തന്നെ തുടങ്ങുമെന്നും താരം അറിയിച്ചു. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു പ്രാചി. ബാസ്കറ്റ്ബോളില്‍ ദേശീയ സബ്ജൂനിയര് താരമായിരുന്നു.
Discussion about this post