മലയാള സിനിമ ഇതുവരെ കാണാത്ത പലതരം പ്രൊമോഷനുകളിലൂടെ റിലീസിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ ചിത്രം ഒടിയന് ശ്രദ്ധേയമാകുകയാണ്. മൊബൈല്‍ ആപ്പില്‍ തുടങ്ങി ഏറ്റവുമൊടുവില്‍, ഒടിയന്റെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകള്‍ക്ക് പ്രിയമേറുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.cinemeals.in എന്ന വെബ്സൈറ്റ് വഴി ഇവ ലഭ്യമാകും. മൊബൈല്‍ ആപ്പില്‍ തുടങ്ങിയ ഒടിയന് മാജിക്ക് പിന്നീട് മൊബൈല്‍ ഫോണ്‍ സിമ്മിലും എത്തി. എയര്‍ടെല്‍ 4G മൊബൈല്‍ സിമ്മുകളിലാണ് ഒടിയന് മാണിക്യന്റെ ചിത്രം അച്ചടിച്ച് വന്നത്.
മോഹന്‍ലാല്‍ ഒടിയന് മാണിക്യനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഎ ശ്രീകുമാര്‍ മേനോന് ആണ്. നാലായിരത്തോളം സ്ക്രീനുകളില്‍ ലോകമെമ്പാടുമായി ഡിസംബര്‍ 14ന് ഒടിയന് മാണിക്യന് എത്തും.
Discussion about this post