മലയാളത്തില്‍ ശ്രദ്ധേയായ അവതാരക മീര അനിലിന്റെ വിവാഹം ഈ അടുത്തിടെയാണ് കഴിഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മീരയുടെയും വിഷ്ണുവിന്റെയും പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ട് ആണ്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് പ്രോഗ്രാമിലൂടെയാണ് മീര അവതാരകയായി എത്തിയത്.
മല്ലപ്പള്ളി സ്വദേശി വിഷ്ണുവാണ് മീരയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ഇരുവരുടെയും ചിത്രങ്ങള്‍ ശ്രീനാഥ് എസ് കണ്ണനാണ് എടുത്തത്. ശ്രീനാഥ് തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മണിമലയാറില്‍ വെച്ചാണ് പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയത്.
മാട്രിമോണിയല്‍ വഴിയാണ് വിവാഹ ആലോചന വന്നത് എന്ന് നേരത്തെ മീര അനില്‍ വ്യക്തമാക്കിയിരുന്നു. കണ്ടപ്പോള്‍ തന്നെ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്ന് മീര അനില്‍ പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുത്തായിരുന്നു മീര അനിലിന്റെയും വിഷ്ണുവിന്റെയും വിവാഹം.
Discussion about this post