തെലുങ്ക് നടന് നിതിന്‍ വിവാഹിതനായി. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ശാലിനിയാണ് താരത്തിന്റെ വധു. കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഹൈദരാബാദില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഏപ്രിലില്‍ ദുബായിയില്‍ വെച്ച് ആര്‍ഭാടമായി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കുകൊണ്ടത്. അഭിനേതാക്കളായ വരുണ്‍ തേജ്, സായ് ധരം തേജ് എന്നിവരും വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു.
Mothaniki oka INTIVAADINI ayyanuu..😀😀 need all ur blessings n love 🙏🙏 pic.twitter.com/rWUNFDHZ5O
— nithiin (@actor_nithiin) July 26, 2020
Discussion about this post