തമിഴ്നടന്‍ വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീര്‍ കര്ണന്. ഈ ചിത്രത്തില്‍ 30 അടി ഉയരമുള്ള രഥമാണ് ഉപയോഗിക്കുന്നത്. ഈ രഥത്തില്‍ 1001 മണികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലെ പ്രധാന മണി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൂജയ്ക്ക് വെച്ചാണ് ഹൈദരാബാദിലേയ്ക്ക് കൊണ്ടു പോയത്.
ആര്എസ്വിമല് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. 1001 മണിയിലെ പ്രധാന മണിയാണ് ഇന്നലെ തലസ്ഥാനത്ത് പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബര്‍ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിര്‍മ്മിച്ചത്.
ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കര്ണന് സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ പണികള്‍ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകള്‍ക്ക് കയറി നില്ക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്പന. ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്.
Discussion about this post