ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘അവതാര്‍ 2’. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കി ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റിവെച്ചിരിക്കുകയാണ്. ലോകത്ത് കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. സംവിധായകനായ ജെയിംസ് കാമറൂണാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി 2022 ഡിസംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടെയാണ് കൊവിഡ് മൂലം എല്ലാം തകിടംമറിഞ്ഞതെന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതില്‍ മറ്റാരെക്കാളും ദുഃഖം തനിക്കാണെന്നുമാണ്-കാമറൂണ്‍ പറഞ്ഞത്.
നിലവില്‍ ന്യൂസിലാന്റില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം അമേരിക്കയില്‍ ചിത്രത്തിനായി തുടങ്ങിയ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഭാഗമാണ് അത്. അതേസമയം ഈ പ്രതിസന്ധിഘട്ടത്തിലും ഡിസ്‌നി സ്റ്റുഡിയോസ് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കാമറൂണ്‍ പറഞ്ഞു.
Discussion about this post