മൂന്നാം വിവാഹത്തിന് പിന്നാലെ നടി വനിത വിജയകുമാര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളെല്ലാം ഉടലെടുത്തത്.
ഒന്നു കഴിയുമ്പോള്‍ അടുത്തത് എന്ന രീതിയില്‍ വനിതയെ തേടി വിവാദങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നടി നയന്‍താരയ്‌ക്കെതിരെ നടത്തിയ ട്വീറ്റാണ് വനിതയെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. വിവാഹവിവാദവുമായി ബന്ധപ്പെട്ട് നയന്‍താരയുടെ പേര് വലിച്ചിഴച്ചതായിരുന്നു വനിത.
തന്റെ മൂന്നാംവിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെ വനിത ചീത്ത വിളിച്ചിരുന്നു. ലക്ഷ്മിയുമായുള്ള പോരിനിടെയാണ് നയന്‍താരയുടെ പേര് വലിച്ചിഴച്ച് പുതിയ വിവാദങ്ങള്‍ക്കുകൂടി താരം തുടക്കം കുറിച്ചത്.
നയന്താരയുടെയും പ്രഭുദേവയുടെയും പേരുകള്‍ ചേര്‍ത്തായിരുന്നു വനിതയുടെ ആരോപണം. ‘ലക്ഷ്മി നാരായണന്‍, കസ്തൂരി ശങ്കര്‍ നിങ്ങളോടാണ് ചോദ്യം. അങ്ങനെയെങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍ താരയും മോശം സ്ത്രീ ആയിരുന്നില്ലേ; അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്ക്ക് മുമ്പിലും എത്തിയപ്പോള് നിങ്ങള് എന്തുകൊണ്ട് ശബ്ദിച്ചില്ല.’ എന്നായിരുന്നു വനിതയുടെ ട്വീറ്റ്.
ലക്ഷ്മി നാരയണന്‍, കസ്തൂരി ശങ്കര്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വനിത ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ നയന്‍ താര ആരാധകര്‍ ഒന്നടങ്കം വനിതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. വേറെ ആരെ വേണമെങ്കിലും പറഞ്ഞോ, നയന്‍താരയെ തൊട്ടാല്‍ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
സംഭവം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ ട്വീറ്റ് വനിത പിന്നീട് നീക്കം ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍ താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. എന്തായാലും സൈബര്‍ ആക്രമണം രൂക്ഷമായതോടെ് നടി ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
How Dare You To compare Yourself with our lady super star Nayan … You don't even have the rights to mention her name . Say sorry for your statement …#VanithaMustSaySorry #LadySuperStar #Nayanthara #Vanitha #VanithaAtrocities @NayantharaU @VigneshShivN @vanithavijayku1 pic.twitter.com/zRPKsMosQ2
— AKHIL NAYANS (@Akhil__Nayans) July 21, 2020
Discussion about this post