ഗായിക, അഭിനേതാവ് തുടങ്ങിയ മേഖലകളിലൊക്കെ കൈവെച്ച് പ്രശസ്തയായ താരം ശ്രുതി ഹാസനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചകളിൽ നിറയുന്നത്. 2000 ൽ പുറത്തിറങ്ങിയ ഹേ റാം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് അച്ഛൻ കമൽ ഹാസന്റെ മകളെന്ന ലേബലില്ലാതെ സ്വന്തം കഴിവുകൊണ്ടു തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു.
അതേസമയം, ശ്രുതിയുടെ അസുഖത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വാർത്തകൾ നിറയുന്നത്. നേരത്തെ തന്നെ താരത്തിന്റെ ഓഫിഡിയോഫോബിയ എന്ന രോഗാവസ്ഥയെ കുറിച്ച് പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ശ്രുതി തന്നെ ഈ പ്രശ്നത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടാണ് താരം ഓഫിഡിയോഫോബിയെ കാണുന്നത്.
ഈ പ്രശ്നത്തെ കുറിച്ച് ശ്രുതി ഹാസൻ പറയുന്നത് ഇങ്ങനെയാണ്. തന്റെ ഈ അവസ്ഥ വിവരിച്ച് കൊണ്ട് നേരത്തെ തന്നെ വിദഗ്ധനെ കണ്ടിരുന്നു. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് പോലും കാര്യങ്ങൾ എത്തി. പാമ്പ്, പല്ലി തുടങ്ങയ ജന്തുക്കളോടുള്ള ഭയമാണ് ഈ അവസ്ഥയ്ക്ക് കാരണം. നിറയെ പാമ്പുകളുള്ള സിനിമ കിട്ടുമോ എന്ന് വരെ താൻ ഭയപ്പെടുന്നു എന്ന് ശ്രുതി ഹാസൻ പറയുന്നു. ആദ്യ കാലങ്ങളിൽ തന്റെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ ഈ പ്രശ്നം അറിയാമായിരുന്നുളളൂ എന്നും ശ്രുതി പറയുന്നു.
അതേസമയം, സിനിമാ ലോകത്ത് തന്നെ ശ്രുതിയെ പോലെ പലതരം ജീവികളോട് അമിത ഭയമുള്ള ധാരാളം താരങ്ങളുണ്ട്. ബോളിവുഡ് താരം ദീപിക പദുക്കോണിനും പാമ്പുകളെ ഏറെ ഭയമാണ്. ഇതും ചികിത്സ കൊണ്ട് മാറ്റാനായിട്ടില്ല. കാക്കകളേയും കുതിരകളേയും ഭയപ്പെടുന്ന താരങ്ങളുമുണ്ട്. പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ എന്നീ താരങ്ങൾക്ക് കുതിരകളെ പേടിയാണത്രെ. രൺബീർ കപൂർ കാക്കകളെ ഭയപ്പെടുന്നുണ്ട്.
Discussion about this post