കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മലയാള സിനിമ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി ഇരുപതുകാരി. പൃഥിരാജ് ചിത്രം അമര്‍ അക്ബര്‍ അന്തോണിയുടെ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് പരാതി. 20 വയസ്സുള്ള മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ആല്‍വിന്‍ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്.
നിവിന്‍ പോളി നസ്രിയ നസീം ചിത്രം ‘ഓം ശാന്തി ഓശാന’, പൃഥിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.
Discussion about this post