റിയാലിറ്റി ഷോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്ത്
തലയ്ക്കു പരുക്കേറ്റ് ആശുപത്രിയില്‍. റിയാലിറ്റി ഷോയ്ക്കിടയിലാണു കുളിമുറിയുടെ ചുമരില്‍ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരിക്കേല്‍പ്പിച്ചത്. ഷോയുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.
ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു പിന്നാലെ ശ്രീശാന്തിനെ അവതാരകനായ സല്മാന് ഖാന് ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകര്‍ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.
”ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോള്‍ ഞാന്‍ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി”- ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
മറ്റുമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീയെ അവതാരകനായ സല്മാന് ഖാന് മുന്‍പും വിമര്‍ശിച്ചിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്മാന് ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.
Discussion about this post