തമിഴ് നടന് അജിത്തിന് ബോംബ് ഭീഷണി. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പക്കത്തുള്ള വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. പോലീസ് കണ്ട്രോള് റൂമിലേക്കാണ് താരത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ വന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബോബ് ഭീഷണി സന്ദേശ കോള്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തെന്നിന്ത്യന്‍ താരങ്ങളായ രജനീകാന്തിനും വിജയിക്കും സമാന രീതിയില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
എന്നാല്‍ ഇവ വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. വിജയിക്ക് ഭീഷണി സന്ദേശം അയച്ച ഭുവനേശ് എന്ന വ്യക്തി പിന്നീട് പോലീസ് പിടിയിലാവുകയും, മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് വെറിതെ വിടുകയുമായിരുന്നു.
Discussion about this post