മകള്‍ നിഷ തങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന് മൂന്ന് വര്‍ഷം തികയുമ്പോള്‍, മകളെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടി സണ്ണി ലിയോണ്‍. താനും ഭര്‍ത്താവ് ഡാനിയലും അനാഥാലയത്തില്‍ നിന്നു നിഷയെ ദത്തെടുത്തതിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഉള്ള് തൊടുന്ന കുറിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
‘മൂന്ന് വര്‍ഷം മുമ്പ് നിന്റെ അമ്മയും അച്ഛനുമായി ഞങ്ങളെ നീ തിരഞ്ഞെടുത്തു. ഞങ്ങള്‍ നിന്നെ സംരക്ഷിക്കുമെന്ന് നീ വിശ്വസിച്ചു. എന്താണ് യഥാര്‍ഥ സ്‌നേഹമെന്ന് നീ കാട്ടിത്തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകള്‍ പതിഞ്ഞ നിമിഷം തന്നെ നീയാണ് എന്റെ മകളെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഭാവിയില്‍ കരുത്തയായ, സ്വതന്ത്രയായായ ഒരു സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നിഷാ…നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും …’. സണ്ണി കുറിച്ചു
2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മുന്‍പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. നിഷയെക്കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആണ്‍കുട്ടികളും സണ്ണി, ഡാനിയല്‍ ദമ്പതികള്‍ക്കുണ്ട്.