പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് റെയിന്‍ബോ വില്ലയിലായിരുന്നു താമസം. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്. സംസ്‌കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത് നടക്കും
Discussion about this post